മനാമ: ആധുനിക കേരളത്തിെൻറ നിർമിതിയിൽ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ ‘60 വർഷം പിന്നിടുന്ന കേരളം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
െഎക്യകേരളം രൂപംകൊണ്ടത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിെൻറ നാളുകൾക്ക് ശേഷമാണ്. െഎക്യകേരളം സാധ്യമാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ സമരങ്ങൾ െഎതിഹാസികങ്ങളാണ്. ആദ്യ പൊതുതെരഞ്ഞെടുപ്പുകൾ മുതൽ െഎക്യകേരളം എന്ന ആശയം കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് വെച്ചിരുന്നു. അതിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് പാർട്ടി നടത്തിയത്.
സംസ്ഥാനം പിന്നീട് എങ്ങോട്ട് സഞ്ചരിക്കണമെന്ന കാര്യത്തിൽ കൃത്യമായ ദിശാബോധം നൽകിയതും കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ‘െഎശ്വര്യ പൂർണമായ കേരളം കെട്ടിപ്പടുക്കാൻ’ തങ്ങളെ വിജയിപ്പിക്കണമെന്നാണ് സംസ്ഥാന രൂപവത്കരണശേഷമുള്ള തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടത്.നാം നടന്നുവന്ന വഴിയെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകേണ്ടതുണ്ട്. കേരളത്തിനെ അടിമുടി മാറ്റിയ നയങ്ങളാണ് ആദ്യ സർക്കാർ കൊണ്ടുവന്നത്.
ആദ്യ ഉത്തരവ ് കുടിയൊഴിപ്പിക്കലിന് എതിരായിട്ടുള്ളതായിരുന്നു. എല്ലാ മേഖലകളിലും അടിമുടി മാറ്റം കൊണ്ടുവരാൻ ആ സർക്കാറിനായി.
വിദ്യാഭ്യാസം തെൻറ അവകാശമാണ് എന്ന് പറയാൻ ഏത് സാധാരണക്കാരനും സാധിക്കുന്ന അവസ്ഥയുണ്ടായതും ആദ്യ സർക്കാറിെൻറ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളീയ സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. ഇന്ന് കാലത്ത് 10.30ന് കാനം സമാജത്തിൽ പൊതുസമൂഹവുമായി സംവദിക്കും. പരിപാടിയിൽ പെങ്കടുക്കുന്നവർക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.