?.?.??.?? ?????? ???? ????????? ?????? ???????-?????? ??????????? ?????? ??????? ???????

ഒ.​െഎ.സി.സി യൂത്ത് വിങ്​  ക്വിറ്റ്‌ ഇന്ത്യ ദിനാചരണം

മനാമ: ഒ.ഐ.സി.സി യൂത്ത് വിങ് ക്വിറ്റ്‌ ഇന്ത്യ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ്‌ സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു. സൽമാനിയ സഗയ്യ  റെസ്​റ്റോറൻറിൽ നടന്ന പരിപാടിയിൽ യൂത്ത് വിങ്​ പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈഫിൽ മീരാൻ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ്​ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിങ്​ ജുഫൈർ  കമ്മിറ്റി വൈസ് പ്രസിഡൻറ്​ ശ്രീജിത്ത് മേനോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിനോടനുബന്ധിച്ച്​ ക്വിറ്റ്‌ ഇന്ത്യ ദിന പ്രമേയവും അവതരിപ്പിച്ചു. ഒ.ഐ.സി.സി ദേശീയ ജനറൽ  സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, വൈസ് പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി, വനിത വിഭാഗം പ്രസിഡൻറ്​ ഷീജ നടരാജൻ, സെക്രട്ടറിമാരായ ജവാദ് വക്കം, ഷാജി പുതുപ്പള്ളി, മനു മാത്യു, ഒ.ഐ.സി.സി ജില്ല പ്രസിഡൻറുമാരായ ചെമ്പൻ ജലാൽ, ജമാൽ കുറ്റിക്കാട്ടിൽ, നിസാം കൊല്ലം, ജസ്​റ്റിൻ ജേക്കബ്, ഷാജി പൊഴിയൂർ, ജനറൽ സെക്രട്ടറിമാരായ ബിജുബാൽ, സത്യൻ പേരാമ്പ്ര, ഷിബു കോട്ടയം, ഡേവിസ്, അനിൽ കൊല്ലം, സോവിച്ചൻ ചേന്നാട്ടുശ്ശേരി, ബഷിർ തറയിൽ, സുമേഷ് കാലിക്കറ്റ്, സന്തോഷ് പുതുപ്പളളി, യൂത്ത് വിങ്​ വൈസ് പ്രസിഡൻറ്​ മഹേഷ്, ജാലിസ്​, യൂത്ത് വിങ്​ ജനറൽ  സെക്രട്ടറിമാരായ ലിജോ മാത്യു, അനു ബി. കുറുപ്പ്, അനീഷ് ജോസഫ്, യൂത്ത് വിങ്​ സെക്രട്ടറിമാരായ  ബിനു പാലത്തിങ്കൽ, അൻസിൽ, പ്രസാദ് എന്നിവർ സംസാരിച്ചു.

ആകിഫ് നൂറ, ജിത്തു, ഫിറോസ്, രഞ്‌ജൻ, റിജിത്ത് ഷനൂബ്, ആഷിക് നൂറ, തമീം, റംഷീദ്, ഭാസ്കർ, ഫൈസൽ, നിതിൻ, തോമസ്, സജു കുട്ടിനിക്കാട്ടിൽ, ശിഹാബ് ഉല്ലുങ്ങൽ, പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് വിങ്​ ദേശീയ വൈസ്  പ്രസിഡൻറ്​ ബാനർജി നന്ദി പറഞ്ഞു.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.