ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്യുന്നു. നേതാക്കൾ ആയ ഗഫൂർ ഉണ്ണികുളം, മനു മാത്യു, ജീസൺ ജോർജ്, പ്രദീപ്‌ മേപ്പയൂർ, ഗിരീഷ് കാളിയത്ത് എന്നിവർ വേദിയിൽ.


എട്ടു പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു - ഒ.ഐ.സി.സി ബഹ്‌റൈൻ

മനാമ : രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എട്ടു പതിറ്റാണ്ട് ആയി എങ്കിലും ജാതി ചിന്തകൾ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു എന്ന് ബഹ്‌റൈൻ .ഒഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ജാതി - മത ചിന്തകൾക്ക് അതീതമായി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യം വിളിച്ചു സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയിൽ നിന്ന് ഇന്ന് വീണ്ടും ജാതി ചിന്തകൾ ഉടലെടുക്കുന്ന കാഴ്ചകൾ ആണ് നാമിന്ന് രാജ്യത്ത് കാണുന്നത്. എൺപത്തിയഞ്ചു വയസ്സുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത യോഗം നടന്ന സ്ഥലത്തു ചാണകം തളിച്ച് ശുദ്ധി വരുത്തുന്ന ആളുകൾക്ക് വേണ്ട സംരക്ഷണം നൽകുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട് ഉൾപ്പെടുന്ന ഇന്ത്യയിൽ പട്ടികജാതി, ആദിവാസി, പിന്നാക്ക, ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന ആളുകളെ സാമൂഹ്യ ഭ്രിഷ്ട് കല്പിച്ചു മാറ്റി നിർത്തുവാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് കൂടി രാജ്യത്തിനു മോചനം ലഭിക്കണം. പരീക്ഷ ക്രമക്കേട് ആരോപിച്ചു സമരം നടത്തിയ കുട്ടികളെ പെല്ലറ്റ് തോക്കും, എ.കെ 47 നും ഉപയോഗിച്ച് നേരിട്ട ഭരണാധികാരികൾ ഇപ്പോൾ അവരുടെ പ്രശ്നങ്ങൾ ചർച്ച നടത്തുവാനും, ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കും എന്ന് പറയുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായി എങ്കിൽ ഇന്നും ജനാധിപത്യത്തിൽ സമരങ്ങൾക്ക് പ്രാധാന്യം ഉണ്ട് എന്ന് നേതാക്കൾ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നേതാക്കൾ ആയ അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, റഷീദ് മുയിപ്പോത്ത്, സിജി, വിൻസന്റ് കക്കയം, രാധാകൃഷ്ണൻ നായർ, ഫൈസൽ പട്ടാണ്ടി എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമുഹമ്മദ്‌, നൈസാം കാഞ്ഞിരപ്പള്ളി, സന്തോഷ്‌ നായർ, സന്തോഷ്‌ ബാബു, അനിൽ കുമാർ കോശി ഐപ്പ്, നിഷ സാമൂവൽ ഷീജ നടരാജൻ എന്നിവർ നേതൃത്വം നൽകി.

 

Tags:    
News Summary - Bahrain .OICC National Committee says that even though the country has been independent for eight decades, casteist thinking is tarnishing the glory of our freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.