ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് മലർവാടി ബഹ്റൈൻ സംഘടിപ്പിച്ച "ബാലോത്സവം 26"ൽ പങ്കെടുത്ത കുട്ടികൾ

മലർവാടി ബാലോത്സവം 2026 സംഘടിപ്പിച്ചു

മനാമ: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും ബൗദ്ധിക മികവിനും വേദിയൊരുക്കി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് മലർവാടി ബഹ്റൈൻ സംഘടിപ്പിച്ച ബാലോത്സവം ’26 ആവേശകരമായി സമാപിച്ചു. കിഡ്സ്‌, സബ് ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ വിഭാഗത്തിലെയും മത്സരങ്ങൾക്ക് ലുലു അബ്ദുൽ ഹഖ്, നദീറ ഷാജി, നെസീല ശഫീഖ് എന്നിവർ നേതൃത്വം നൽകി.

വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അയ്ഹാൻ അഹ്‌മദ്‌ ഹിലാൽ (കിഡ്സ്‌), ആയിഷ ബത്തൂൽ ( സബ് ജൂനിയർ ), മെഹർ മുസ്തഫ (ജൂനിയർ ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആഫിഖ് മാലിക് (കിഡ്സ്‌ ), അലിസ (സബ് ജൂനിയർ ), ഫാത്തിമ ത്വയ്‌ബ (ജൂനിയർ).എന്നിവർ രണ്ടാം സ്ഥാനം നേടി. എമിൻ അയാം (കിഡ്സ്‌ ), ഹേസൽ (സബ് ജൂനിയർ), മുഹമ്മദ്‌ ഹാമി (ജൂനിയർ) എന്നിവർ മൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന മെഡലുകൾ വിതരണം ചെയ്തു.

ഫ്രൻഡ്‌സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി പരിപാടി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, പ്രോഗ്രാം കൺവീനർ അബ്ദുൽ ഹഖ്, അസി. കൺവീനർ മുഹമ്മദ്‌ ഷാജി, മലർവാടി കൺവീനർ ഷബീഹ ഫൈസൽ, റിയാസ്, ഷമീം ജൗദർ, റഫീഖ് മണിയറ, ഫൈസൽ ടി.വി, മുഹമ്മദ് ശമ്മാസ്, അഫ് ലാഹ്, സജീബ്, അബ്ദുൽ ഹക്കീം, സുബൈദ മുഹമ്മദലി, ബുഷ്‌റ റഹീം, മെഹ്റ മൊയ്‌തീൻ, വി. അബ്ദുൽ ജലീൽ , മിഷാൽ, അബ്ദുന്നാസർ, ഇജാസ് മൂഴിക്കൽ, ഇർഫാൻ, മൂസ കെ. ഹസൻ, മറിയം ബഷീർ, ഫാത്തിമ അജ്മൽ, ഷെമീമ, ഷിസ, റിദ, ഹുസ്ന, സാബിറ ഫൈസൽ, തഹിയ്യ, റുഖിയ ബഷീർ, ഫാത്തിമ സുനീറ, ഫിൽസ, ഫാഹിസ മങ്ങാട്ടിൽ, നോഷിൻ, തമന്ന, റമീന, ഫസീല, ഹയ, നുസ്ഹ, അനീഷ, മസ്നി, സുമയ്യ, ഫിൽസ ഫാത്തിമ, മുബീന, ദിയ, മുംതാസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - malarvadi balolthsavam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.