Posted On
date_range Updated On
date_range 'എഴുത്തോല -സീസൺ 5' ഫലം പ്രഖ്യാപിച്ചു
മനാമ: വിശ്വകല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ കഥ, കവിത മത്സരങ്ങളിൽ വിജയികളായവരെ പ്രഖ്യാപിച്ചു. കഥാമത്സരത്തിൽ നാസർ മുതുകാട്, ഹരികുമാർ കിടങ്ങൂർ, വി.പി. പ്രകാശൻ എന്നിവരും കവിതാമത്സരത്തിൽ യഹിയ മുഹമ്മദ്, ജയചന്ദ്രൻ, റിസാൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെങ്കടുത്തവരെയും വിജയികളെയും വിശ്വകല ഭാരവാഹികൾ അഭിനന്ദിച്ചു.
വിജയികൾക്ക് വെള്ളിയാഴ്ച കെ.സി.എ ഹാളിൽ നടക്കുന്ന വിശ്വകല സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.