????????? ??? ?????? ???? ???????? ?????????? ????????????? ?????????? (?????????)

എ​രഞ്ഞോളി മൂസയുടെ വിയോഗം: വേദനയോടെ പ്രവാസലോകം

മനാമ: ബഹ്​​ൈ​റൻ പ്രവാസി സമൂഹത്തി​​െൻറ മനസിലെ പ്രിയപ്പെട്ട പേരുകളിലൊന്നാണ്​ മാപ്പിളപാട്ടിലെ ക​ുലപതിയായ എരഞ ്ഞോളി മൂസയുടെത്​. മാസങ്ങൾക്ക്​ മുമ്പ്​ അ​േദ്ദഹം സാംസ സംഘടിപ്പിച്ച മെഗാഷോയിൽ പ​െങ്കടുക്കാൻ വന്നതും സദസി​​െൻറ ആവശ്യപ്രകാരം ഗാനങ്ങൾ ആലപിച്ചതും ആസ്വാദകർ മറന്നിട്ടില്ല. മനസിൽ മായാത്ത എണ്ണമറ്റ ഗാനങ്ങൾ ആലപിച്ച്​ മലയാളി സഹൃദയരുടെ മനസിൽ സിംഹാസനം തീർത്ത അദ്ദേഹത്തി​​െൻറ വിയോഗത്തിൽ വ്യാപകമായ അനുശോചനങ്ങളാണ്​ ഉയർന്നത്​. നിരവധിതവണ അദ്ദേഹം ബഹ്​റൈനിൽ എത്തിയിട്ട​ുണ്ട്​. എണ്ണമറ്റ സൗഹൃദങ്ങളും ഇവിടെയുണ്ട്. മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതിൽ ഏറെ പങ്കു വഹിച്ച എരഞ്ഞോളി മൂസയുടെ നിര്യാണം കനത്തനഷ്ടമാണെന്ന്​ ബഹ്‌റൈൻ ഒലിവ് സാംസ്കാരികവേദി പറഞ്ഞു. ഭക്തി ഗാനങ്ങളിലൂടെയും മാപ്പിള ഗാനങ്ങളിലൂടെയും മാനസങ്ങൾ കീഴടക്കിയ അപൂർവം ഗായകരിൽ ഒരാളാണ് മൂസ എരഞ്ഞോളിയെന്നും ‘ഒലിവ്​’ ചെയർമാൻ പി.വി. സിദ്ദിഖ് പറഞ്ഞു. സാംസ ഭാരവാഹികൾ, മൂസ എരഞ്ഞോളിയുടെ ബഹ്​റൈനിലെ സുഹൃത്ത്​ ബാബു മാഹി, പ്രോഗ്രാം ഡയറക്​ടർ മനോജ്​ മായനാട്​ എന്നിവരും അനുശോചിച്ചു.
Tags:    
News Summary - eranjoli moosa-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.