മനാമ: ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചവരും നയിക്കുന്നവരുമായ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ എറണാകുളം റെസിഡന്റസ് അസോസിയേഷന്റെ (എറ) കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം മുൻ പാർലമെന്റ് അംഗം ഡോ. സെബാസ്റ്റ്യൻ പോൾ നിര്‍വഹിച്ചു. പല രാജ്യങ്ങളിലായി നിലവിൽ പ്രവാസികളായ എറണാകുളം ജില്ല നിവാസികളെയും തിരിച്ചുവന്നവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് എറയുടെ പ്രഥമമായ ഉദ്ദേശ്യം.
വിദേശത്ത് വസിക്കുന്നവർക്ക് പല മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വേണ്ട രീതിയിലുള്ള മാർഗ നിർദ്ദേശങ്ങൾ നൽകുകയും തിരിച്ച് ഇവിടെ നിന്നും പോകുന്നവർക്കായി ലഭിക്കേണ്ട പരിരക്ഷ നോർക്ക പോലുള്ള സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് നൽകുക എന്നതും സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും. സംഘടന മറ്റ് രാജ്യങ്ങളിലും രൂപവത്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
ചെയർമാൻ മധു മാധവൻ അധ്യക്ഷത വഹിച്ചു. എറണാകുളം നിയമസഭ അംഗം ടി.ജെ. വിനോദ്, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, മുൻ മേയർ സൗമിനി ജെയിൻ, കൊച്ചി കോർപറേഷൻ വികസനകാര്യ സമിതി സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ സി.എ. ഷക്കീർ, പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ചെറുന്നിയൂർ ജയപ്രസാദ്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നോബൾ രാജ്, മരട് മുനിസിപ്പാലിറ്റി കൗൺസിലർ ജയിനി പീറ്റർ എന്നിവർ ആശംസ നേർന്നു. ഭാരവാഹികൾ: പാട്രൺ: ഷാനവാസ് സേട്ട് (ബഹ്റൈൻ), അഡ്വൈസറി കമ്മിറ്റി അംഗങ്ങൾ: ജയശങ്കർ മുണ്ടഞ്ചേരി, ഹരിദാസ് നായർ, രമേഷ് പി.വി. ചെയർമാൻ: മധു മാധവൻ, പ്രസിഡന്റ്: രഘുലാൽ വിജയൻ. വൈസ് പ്രസിഡന്റ്: ജയിനി പീറ്റർ. സെക്രട്ടറി: അനിൽകുമാർ കെ.പി. ജോയന്റ് സെക്രട്ടറി: സംഗീത അനിൽകുമാർ. ട്രഷറർ: ജയശ്രീ സൂരജ്. കലാവിഭാഗം സെക്രട്ടറി: അരുൺ മാധവൻ. അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി: ബാബു ബാലകൃഷ്ണൻ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.