കിങ് ഹമദ് എന്‍ഡുറന്‍സ് മല്‍സരം കാണാന്‍ ഹമദ്​രാജാവിനൊപ്പം യു.എ.ഇ വൈസ് പ്രസിഡൻറും  

മനാമ:  എന്‍ഡുറന്‍സ് വില്ലേജില്‍ നടന്ന കിങ് ഹമദ് കുതിരപ്പന്തയം കാണാന്‍ യു.എ.ഇ വൈസ് പ്രസിഡൻറും  ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്  ബിന്‍ റാഷിദ് ആല്‍മക്​തും എന്നിവരെത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഇരുവരെയും സ്വീകരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. 120 കിലോ മീറ്റര്‍ പന്തയത്തില്‍ ഏറ്റവും വേഗത കൂടിയ കുതിരയെ തെരഞ്ഞെടുക്കാനുള്ളതായിരുന്നു മല്‍സരം. ഗള്‍ഫ് ഫിനാന്‍സ് ഹൗസി​​​െൻറ  രക്ഷാധികാരത്തില്‍ നടന്ന കിങ് ഹമദ് എന്‍ഡുറന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. യുവജന-ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​​െൻറ  പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, റോയല്‍ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ, റോയല്‍ എന്‍ഡുറന്‍സ് യൂണിയന്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ആല്‍ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. 

Tags:    
News Summary - enrud play - Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT