തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നും ഒരാവേശമാണ്. നാടിന്റെ ഒരു ഉത്സവം പോലെയാണ് അത് ആഘോഷിക്കാറുള്ളത്. പാർട്ടി കുടുംബത്തിൽ ജനിച്ചത് കൊണ്ട് കുഞ്ഞുന്നാളിൽതന്നെ ഇലക്ഷൻ പ്രചാരണത്തിൽ സജീവമാകാറുണ്ട്. തെരഞ്ഞെടുപ്പ് അടുത്തായാൽ സ്ഥാനാർഥിയോടൊപ്പം ഗൃഹസമ്പർക്കവും, രാത്രിസമയങ്ങളിൽ മൈദ കൊണ്ട് പശ ഉണ്ടാക്കി പോസ്റ്റർ ഒട്ടിക്കാൻ പോകുന്നതും ഇന്നും മനസ്സിൽ തെളിയുന്നുണ്ട്.
അങ്ങനെ ഒരു വാശിയേറിയ തെരഞ്ഞെടുപ്പിൽ എന്റെ വാർഡിലെ രണ്ടാമത്തെ ബൂത്തിൽ ബൂത്ത് ഏജൻറായി ഇരിക്കുമ്പോൾ ഒരു പ്രവാസി സുഹൃത്ത് (അദ്ദേഹത്തിന് അന്ന് എന്നെ പരിചയമില്ല) എന്റെ അയൽവാസിയായ സുഹൃത്തിന്റെ പേരിൽ (അദ്ദേഹത്തിന്റെ പേരും ഒരുപോലെ ആയിരുന്നെകിലും അഡ്രസ് വേറെയായിരുന്നു) വോട്ട് ചെയ്യാൻ ബൂത്തിൽ എത്തുകയും കള്ളവോട്ട് ആണെന്ന് മനസ്സിലാക്കിയ ഞാൻ ഉടനെ തന്നെ ഡ്യൂട്ടിയിലെ ഓഫിസറെ വിളിച്ചുപറയുകയും വോട്ട് ചെയ്യിക്കാതെ അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തത് ഇന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ മനസ്സിൽ തെളിയുന്നു.
പ്രവാസലോകത്തായിരുന്നാലും സ്ഥാനാർഥിക്ക് വേണ്ട പോസ്റ്ററുകൾ ഡിസൈൻ ചെയ്തും വീഡിയോകൾ ക്രിയേറ്റ് ചെയ്തും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണിപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.