ബഹ്റൈനിലെത്തിയ ഫാ. വർഗീസ് പനച്ചിയിലിനെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ ഞായറാഴ്ച വൈകീട്ട് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് സെപ്റ്റംബർ ഏഴിന് വൈകീട്ട് വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും. എട്ട് നോമ്പിൽ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് 6.45ന് സന്ധ്യാനമസ്കാരവും തുടർന്ന് ഗാനശുശ്രൂഷയും വചനശുശ്രൂഷയും ഉണ്ടാകുമ.
എട്ട് നോമ്പ് ശുശ്രൂഷകൾക്കും കൺവെൻഷനുകൾക്കും ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോൾ കൊറെപ്പിസ്കോപ്പ വട്ടാവേലിനൊപ്പം നേതൃത്വം നൽകാനായി ഫാ. വർഗീസ് പനച്ചിയിൽ ബഹ്റൈനിലെത്തിയിട്ടുണ്ട്. വർഗീസ് പനച്ചിയിൽ അച്ചനെ ഇടവക വികാരി വെരി. റവ. ഫാ. സ്ലീബാ പോൾ കൊറെപ്പിസ്കോപ്പ വട്ടവേലിൽ, സെക്രട്ടറി മനോഷ് കോര, വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യു, ജോയന്റ് സെക്രട്ടറി എൽദോ വി.കെ, ജോയന്റ് ട്രഷറർ സാബു പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി ജേക്കബ്, ലിജോ കെ. അലക്സ്, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.