മനാമ: രാജ്യം ബലിപ്പെരുന്നാൾ ആഘോഷിച്ചു. സുന്നി ഒൗഖാഫിെൻറ നേതൃത്വത്തിൽ ഇൗദ് ഗാഹുകളും വിവിധ മസ്ജിദുകളിൽ വലിയ പെരുന്നാൾ നമസ്കാരവും നടന്നു. വിശ്വാസികൾ പുതുവസ്ത്രങ്ങളുമായി അതിരാവിലെ ഇൗദ്ഗാഹുകളിലേക്കും മസ്ജിദുകളിലേക്കും ഒഴുകിയെത്തി. നമസ്കാരത്തിനുശേഷം പരസ്പരം ഇൗദ് ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും സൗഹൃദം പങ്കുവെച്ചു. സ്വദേശികൾ സ്വന്തം വീടുകളിലെ ആഘോഷത്തിന് ബന്ധുക്കളെ ക്ഷണിച്ചും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാൾ ആഘോഷം നടത്തി. പ്രവാസി സമൂഹവും ഹൃദ്യമായി പെരുന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. മലയാളികൾക്ക് നാടിെൻറ പ്രളയ ബാധയെ കുറിച്ചുള്ള വേദന പെരുന്നാൾ ആഘോഷത്തിെൻറ പകിട്ട് കുറച്ചു. മലയാളികളുടെ ഇൗദ് ഗാഹുകളിൽ കേരളത്തിെൻറ പ്രളയക്കെടുതി ബാധിച്ച ജനസമൂഹത്തിനായുള്ള പ്രാർഥനയും അവർക്കായുള്ള സഹായങ്ങളെ കുറിച്ചുള്ള ആഹ്വാനവും ഉണ്ടായിരുന്നു. പെരുന്നാൾ ദിനങ്ങളിലെ അവധി ഇത്തവണ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. അറഫദിനം മുതൽ ആഗസ്റ്റ് 23 വരെയുള്ള നാല് ദിനങ്ങളിലായാണ് അവധി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും ഇതു പ്രകാരം അവധിയായിരിക്കും. അവധിക്ക് ശേഷമുള്ള തൊട്ടടുത്ത രണ്ട് ദിവസം വാരാന്ത്യ അവധി ദിനമായതിനാല്‍ പെരുന്നാള്‍ അവധി നാട്ടില്‍ ചെലവഴിക്കാനുദ്ദേശിക്കുന്നവര്‍ക്ക് സൗകര്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.