മനാമ: ബലിപെരുന്നാള്‍ പ്രമാണിച്ച് 153 തടവുകാർക്ക്​ മോചനം നല്‍കാന്‍ തീരുമാനം. ശിക്ഷാകാലയളവിൽ സ്വഭാവമഹിമ പ്രകടമാക്കിയ തടവുകാർക്ക്​ ഇളവ് നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ  നിര്‍ദേശപ്രകാരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ  പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 

വിവിധ കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവ് ബാധകമാണ്. 
 ​ജയിൽ മോചിതരായവർക്ക്​ വീണ്ടും മുഖ്യധാര സമൂഹത്തി​​െൻറ ഭാഗമാകാനും അതുവഴി രാഷ്​ട്രപുരോഗതിയിൽ പങ്കുചേരാനും സാധിക്കുമെന്ന്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. മുമ്പും പെരുന്നാൾ വേളകളിൽ തടവുകാർക്ക്​ മോചനം നൽകിയുള്ള ഉത്തരവ്​ ഇറങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - eid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.