ഹമദ്​ രാജാവും  ഇൗജിപ്​ത്​ പ്രസിഡൻറും ചർച്ച നടത്തി

മനാമ: ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയ​ും ഈജിപ്​ത്​  പ്രസിഡൻറ്​  അബ്​ദുല്‍ ഫത്താഹ് അല്‍സീസിയും ചർച്ച നടത്തി. പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും സംബന്​ധിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ പരസ്​പര സഹകരണത്തെ കുറിച്ചും മറ്റ്​ പൊതുവായ വിഷയങ്ങളെ കുറിച്ചും ചർച്ചയിൽ വിലയിരുത്തി.

ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വികസനത്തെ സഹായിക്കുന്നതായും ചർച്ചയിൽ എടുത്തുപറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടവും സമാധാനത്തിനും സുസ്ഥിരതക്കും സുരക്ഷക്കും വേണ്ടി നടത്തുന്ന ഒരുമിച്ചുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തി. അറബ് ദേശീയ സുരക്ഷക്കും  മധ്യപൂർവദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിലും  ഈജിപ്​ത്​ മുഖ്യ പങ്ക് വഹിക്കുന്നതായും ഹമദ്​ രാജാവ്​ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ധാരണയായി. 

Tags:    
News Summary - Egyptian President in bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.