ബീറ്റ്സ് ഓഫ് ബഹ്റൈൻ ഭാരവാഹികൾ വിദ്യാഭ്യാസ സഹായം കൈമാറുന്നു
മനാമ: ബീറ്റ്സ് ഓഫ് ബഹ്റൈൻ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പൊന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിങ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി. അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ഷിജു പോൾ തുക ഏറ്റുവാങ്ങി.
ബഹ്റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.ആർ.ജെ നൂർ ആശംസകൾ അറിയിച്ചു. കൺവീനർമാരായി അഭിജിത് എം, സീനോ വർഗീസ് പ്രവർത്തന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.