ഇടപ്പാളയം മെംബർഷിപ് കാമ്പയിനിൽനിന്ന്
മനാമ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ മെംബർഷിപ് കാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ് വി.കെ. വിനീഷ് അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനംചെയ്തത്. ‘നമ്മളൊന്ന്’ എന്ന ആത്മബലത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ ഈ വർഷം എട്ടാം വാർഷികം ആഘോഷിക്കുകയാണ്.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മെംബർഷിപ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ബഹ്റൈനിലെ പ്രവാസികൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ, മലപ്പുറം ജില്ലയിലെ കാലടി, വട്ടംകുളം, തവനൂർ, എടപ്പാൾ പഞ്ചായത്തുകളിലെ പ്രവാസികളെ ഒരുമിക്കുകയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി ബന്ധപ്പെടുക:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.