Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; രണ്ടു വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് കടൽ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ലഹരിപദാർഥങ്ങളുടെ കടത്ത് പ്രതിരോധിക്കുന്ന വകുപ്പാണ് ഏഷ്യൻ പൗരത്വമുള്ള രണ്ടു പേരെ പിടികൂടിയത്.ഇവരിൽനിന്ന് 57 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.