ഭാഷാ സമര അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുന്ന ശരീഫ് കുറ്റൂർ

മുസ്‍ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഭാഷാ സമരം പ്രധാന കാരണമായി- ശരീഫ് കുറ്റൂർ

മനാമ: മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഭാഷാ സമരം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ ശരീഫ് കുറ്റൂർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി മനാമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1980-ൽ കേരളം ഭരിച്ചിരുന്ന നായനാർ സർക്കാർ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന നടപടികൾ അന്ന് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ മുസ്ലിം സമുദായം ഇന്ന് കൈവരിച്ചിരിക്കുന്ന വിദ്യാഭ്യാസ പുരോഗതി സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് എന്നും ഊർജ്ജവും പ്രചോദനവുമായാണ് ഭാഷാ സമരത്തെ ചരിത്രം രേഖപ്പെടുത്തുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ജില്ല ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി മുസ്തഫ, വി.എച് അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു.

ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ, ഭാരവാഹികളായ ഷഹിൻ താനാളൂർ, മുജീബ് ആഡ് വെൽ, മൊയ്‌ദീൻ മീനാർകുഴി, ശിഹാബ് പൊന്നാനി , ജാസിർ തിരൂർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ ശരീഫ് കുറ്റൂരിന് പ്രസിഡന്റ്‌ ഹബീബ് റഹ്‌മാൻ മൊമെന്റോ നൽകി ആദരിച്ചു.

മലപ്പുറം ജില്ല കെ.എം.സി.സിയുടെ ബിസിനസ്സ് എക്സലൻസ് അവാർഡ് ദാറുൽ മുന കുഞ്ഞഹമ്മദിനെ നൽകി ആദരിച്ചു. പരിപാടിയുടെ മുഖ്യ പ്രയോജകരായ ശിഫ അൽ ജസിറ ഹോസ്പിറ്റലിനുള്ള ഉപഹാരം ചെയർമാൻ സഹീദ് ഉമ്മറിന് കൈമാറി. ജില്ല ഓർഗനൈസിങ് സെക്രട്ടറി വി. കെ. റിയാസ് സ്വാഗതവും ഉമർ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Language struggle was the main reason for the educational advancement of the Muslim community - Sharif Kuttoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.