മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായി ‘വര്‍ണ്ണം 18’ എന്ന പേരില്‍ മാഹൂസ് ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്. എം ഫൈസൽ, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറർ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, വനിത വിഭാഗം പ്രസിഡൻറ് റ്റി.റ്റി. വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിതൃന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉടൻ നടക്കുന്ന ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്നും സംഘാ
ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.