മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിൽനിന്ന്
ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിച്ചു
മനാമ: മലയാളി മംസ് മിഡിൽ ഈസ്റ്റ് ബഹ്റൈൻ സ്വതന്ത്ര്യദിനത്തിനോടനുബന്ധിച്ച് കുട്ടികൾക്കായി ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിച്ചു. 4-7 പ്രായ വിഭാഗത്തിൽ തീർഥ ഒന്നാം സ്ഥാനവും ഇഷ ആഷിക്ക് രണ്ടാം സ്ഥാനവും ഇഷിതാ സജിത്ത് മൂന്നാം സ്ഥാനവും നേടി. 8-12 വിഭാഗത്തിൽ ജിയ സൂസൻ അജുവിനാണ് ഒന്നാം സ്ഥാനം.
ഷയാൻ യാസിർ, സിയാന ഫൈസൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 13-15 വിഭാഗത്തിൽ റിഹാൻ റോഷൻ ഒന്നാം സ്ഥാനവും സാനിയ രണ്ടാം സ്ഥാനവും കരോളിൻ ജോബി മൂന്നാം സ്ഥാനവും നേടി. 16-18 വിഭാഗത്തിൽ ഫഹ്മ സലാം ഒന്നാം സ്ഥാനവും ആൽവിൻ ജോബി രണ്ടാം സ്ഥാനവും നേടി. സൽമ, ബ്ലെസി, നിശിത ഫാരിസ്, പ്രിയ തുടങ്ങിയർ ആയിരുന്നു വിധി കർത്താക്കൾ. എം.എം.എം.ഇ ബഹ്റൈൻ അഡ്മിൻമാരായ ഷഫീല യാസിർ, ശിഫ സുഹൈൽ എന്നിവർ പങ്കെടുത്ത കുട്ടികളെയും വിജയികളെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.