മനാമ: കോവിഡ് ബാധിച്ച് മരണമടഞ്ഞ സാമൂഹിക പ്രവർത്തകൻ സാം സാമുവലിെൻറ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകുമെന്ന് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ അറിയിച്ചു. സാമിെൻറ രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് തുക നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ചിരപരിചിതനായിരുന്ന സാം സാമുവൽ സാമൂഹിക പ്രവർത്തനത്തിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയാണ് ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്. ഭാര്യയും പ്ലസ്ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്നതാണ് സാമിെൻറ കുടുംബം. മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ഇൗ കുടുംബത്തിെൻറ സ്ഥിതി അറിഞ്ഞാണ് ഡോ. വർഗീസ് കുര്യൻ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.