ഡോ. കെ. ഗോപിനാഥ് മേനോൻ ഡോക്ടറേറ്റ് സ്വീകരിക്കുന്നു
മനാമ: മൂന്ന് പതിറ്റാണ്ടിലേറെക്കാലം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ദി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ അക്കാദമിക് വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് (പിഎച്ച്.ഡി) പൂർത്തിയാക്കി. 'സാമൂഹിക-ഭാവനാത്മക പഠനം പാഠ്യപദ്ധതിയിൽ എങ്ങനെ സമന്വയിപ്പിക്കാം' എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ഗവേഷണം, ആധുനിക വിദ്യാഭ്യാസരംഗത്തെ സുപ്രധാന ചുവടുവെപ്പായി കണക്കാക്കുന്നു.
കേവലം അക്കാദമിക് മികവിനപ്പുറം, വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ വളർച്ചക്ക് ഊന്നൽ നൽകുന്ന ഒരു ദർശനമാണ് സാമൂഹിക-ഭാവനാത്മക പഠനം. വിദ്യാഭ്യാസ രംഗത്ത് ദീർഘകാലത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഈ അക്കാദമിക് നേട്ടം കൈവരിച്ചത്. ഇത് ഒരു വ്യക്തിഗത വിജയം മാത്രമല്ലെന്നും, തന്റെ യാത്രയിൽ പിന്തുണച്ച എല്ലാവർക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ടീം അംഗങ്ങളുടെയും പിന്തുണയാണ് ഈ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.