മനാമ: 70 വർഷം പിന്നിട്ട ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിനെക്കുറിച്ച് ഡോക്യുമെൻററി പുറത്തിറക്കി. ഗൾഫ് എയറിെൻറ ചരിത്രവും കഴിഞ്ഞ 70 വർഷത്തെ മേഖലയിലെ വ്യോമയാന ചരിത്രവുമാണ് ഡോക്യുമെൻററിയിൽ പ്രതിപാദിച്ചിരിക്കുന്നത്. 1950ൽ ഗൾഫ് എയർ സ്ഥാപിതമായത് മുതലുള്ള പ്രധാന സംഭവങ്ങൾ 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററിയിൽ കാണാം. ഗൾഫ് എയറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബഹ്റൈനിലെ പ്രമുഖ വ്യക്തികളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ഗൾഫ് എയർ ഡയറക്ടർ ബോർഡ് ചെയർമാനുമായ സായിദ് ആർ. അൽസയാനി, ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി, ഗൾഫ് എയറിലെ ആദ്യ ബഹ്റൈനി പൈലറ്റ് ശൈഖ് റാഷിദ് ബിൻ ഹസൻ ആൽ ഖലീഫയുടെ ഭാര്യ ശൈഖ ഹിന്ദ് ബിൻത് സൽമാൻ ആൽ ഖലീഫ, ഇന്ത്യയിലെ ബഹ്റൈൻ അംബാസഡറും ഗൾഫ് എയറിെൻറ ആദ്യ ബഹ്റൈൻ ക്യാപ്റ്റനുമായ അബ്ദുൽ റഹ്മാൻ അൽഗൗദ് എന്നിവരുടെ അഭിമുഖവും നടത്തിയിട്ടുണ്ട്.
ഗൾഫ് എയറിെൻറ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഡോക്യുമെൻററി ലഭ്യമാണ്. ഗൾഫ് എയർ ഫ്ലൈറ്റുകളിലും ബഹ്റൈൻ ടെലിവിഷനിലും ഇതു ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.