ഡോ. എം.സി വിനോദ് കുമാർ

ദാർ അൽ ശിഫ മെഡിക്കൽ സെന്ററിലെ ഡോക്ടർ നാട്ടിൽ നിര്യാതനായി

മനാമ: ദാർ അൽ ശിഫ മെഡിക്കൽ സെന്ററിലെ ഇ എൻ ടി സര്‍ജന്‍ ഡോക്ടർ എം.സി വിനോദ്കുമാര്‍ (68) നാട്ടിൽ നിര്യാതനായി,ദാർ അൽ ശിഫ ഹിദ്ദിലും ഹൂറയിലുമായി കഴിഞ്ഞ എട്ട് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ അവധിക്ക് നാട്ടിൽ പോയതായിരുന്നു.ഇന്നലെ കണ്ണൂരുള്ള വീട്ടിൽ വെച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, ധനലകഷ്മി ഹോസ്പിറ്റൽ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ലീന വിനോദ്. മക്കള്‍: സ്വേത, സച്ചിന്‍, സിതാര. മരുമക്കള്‍: ഗൗതം രവി, ഹര്‍ജിത വി പി. സംസ്‌കാരം 23ന് വെള്ളിയാഴ്ച രാവിലെ 10.30 ന് പയ്യാമ്പലത്ത് നടക്കും.

Tags:    
News Summary - Doctor at Dar Al Shifa Medical Center passes away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-23 08:54 GMT