സ്വകാര്യ സ്​കൂളുകൾക്ക്​ പാഠപുസ്​തകങ്ങൾ വിതരണം ചെയ്​തു

മനാമ: നാലു​ വിഷയങ്ങളിലെ പാഠപുസ്​തകങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്​കൂളുകൾക്ക്​ വിതരണം ചെയ്​തു.അറബിക്​, ഇസ്​ലാമിക വിദ്യാഭ്യാസം, ബഹ്​റൈൻ ചരിത്രവും ഭൂമിശാസ്ത്രവും, പൗരത്വ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ 1,41,000 പാഠപുസ്​തകങ്ങളാണ്​ നൽകിയതെന്ന്​ സ്വകാര്യ വിദ്യാഭ്യാസ ആക്​ടിങ്​ ഡയറക്​ടർ അമൽ അൽ കാബി പറഞ്ഞു.

സർക്കാർ, സ്വകാര്യ സ്​കൂളുകളിലെ വിദ്യാർഥികൾക്ക്​​ ആവശ്യമായ പുസ്​തകങ്ങൾ ലഭ്യമാക്കുന്നതി​െൻറ ഭാഗമായാണ്​ ഇൗ നടപടി.പുസ്​തകങ്ങൾ വിതരണം ചെയ്യു​േമ്പാൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ്​ ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ കോവിഡ്​ പ്രതിരോധത്തിനുള്ള മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന്​ സ്വകാര്യ സ്​കൂളുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT