മനാമ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ബഹ്റൈനിൽ അടച്ചിട്ട വിവിധ മേഖലകൾ വെള്ളിയാഴ്ച മുതൽ തുറന്നതിെൻറ സേന്താഷത്തിലാണ് ജനങ്ങൾ. പാർക്കുകളിലും മാളുകളിലും റസ്റ്റാറന്റുകളിലും മറ്റും ആളുകൾ എത്തിത്തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട നിയന്ത്രണങ്ങൾ പിൻവലിച്ചതിെൻറ ആശ്വാസമാണ് എങ്ങും.
രോഗസ്ഥിരീകരണ നിരക്കിെൻറ അടിസ്ഥാനത്തിൽ റെഡ്, ഒാറഞ്ച്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാകും ഇനി നിയന്ത്രണങ്ങളും ഇളവുകളും. വെള്ളിയാഴ്ച മുതൽ യെേല്ലാ വിഭാഗത്തിലെ ഇളവുകളാണ് രാജ്യത്ത് അനുവദിച്ചത്.
അതേസമയം, വിവിധ മേഖലകളിൽ പ്രേവശനം അനുവദിച്ചെങ്കിലും ജാഗ്രത കൈവിടരുതെന്ന് ഒാർമിപ്പിക്കുകയാണ് അധികൃതർ. നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുകയാണ്. എന്നാൽ, രോഗികളുടെ എണ്ണം കൂടിയാൽ ഇളവുകൾ പലതും ഇല്ലാതാകുമെന്ന മുന്നറിയിപ്പുമുണ്ട്.
അതിനാൽ, ഇളവുകൾ ആസ്വദിക്കുന്നതിനൊപ്പം മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലും ശ്രദ്ധ പുലർത്തണം.വിവിധ മേഖലകളിൽ പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് അധികൃതർ വ്യക്തമായ നിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കി.
1. വാക്സിൻ എടുത്തവർ/രോഗമുക്തി നേടിയവർക്ക് മാത്രം അകത്ത് പ്രവേശനം
2. ഇവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും അനുമതി
3. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കണം. 37.5 സെൽഷ്യസോ അതിൽ കൂടുതലോ താപനിലയുള്ളവരെയും കോവിഡ് ലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കരുത്
4. റസ്റ്റാറൻറുകളും കഫേകളും മുൻകൂർ റിസർവേഷൻ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സ്ഥല സൗകര്യം ഉണ്ടെങ്കിൽ റിസർവേഷൻ ഇല്ലാതെ അതിഥികളെ അനുവദിക്കാം
5. വാക്സിൻ എടുക്കാത്തവരും രോഗമുക്തി നേടാത്തവരും ആപ്പ് (BeAware Bahrain) ഡൗൺലോഡ് ചെയ്ത് ലൊക്കേഷൻ സേവന ഓപ്ഷൻ സജീവമാക്കണം. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ (പേര്, ബന്ധപ്പെടാനുള്ള നമ്പർ, സന്ദർശിച്ച തീയതി, സമയം) എന്നിവ രേഖപ്പെടുത്തണം
5. പ്രവേശന കവാടം, ഡൈനിങ് ടേബിളുകൾ, വിശ്രമമുറികൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം
6. പുനരുപയോഗിക്കാൻ കഴിയുന്ന ടേബ്ൾ േക്ലാത്ത്, മാറ്റുകൾ, നാപ്കിനുകൾ എന്നിവ ഓരോ ഉപഭോക്താവിനും ശേഷം കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടേബ്ൾ േക്ലാത്തുകൾ അഭികാമ്യം
7. പങ്കിെട്ടടുക്കാവുന്ന സാധനങ്ങൾ (ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് എന്നിവ) മേശയിൽ പാടില്ല. ഇവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ നൽകണം.
8. ജീവനക്കാർ എപ്പോഴും മാസ്ക് ധരിക്കണം
9. മേശകൾക്കിടയിൽ കുറഞ്ഞത് 2 മീറ്റർ അകലം ഉണ്ടാകണം
10. ഒൗട്ട്ഡോറിൽ ഒറ്റ ടേബ്ളിൽ ഇരിപ്പിടം ആറ് പേർക്ക് മാത്രം
11. പരമാവധി 50 ശതമാനം സീറ്റിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ അനുമതി
12. ഓരോ ഉപയോഗത്തിനും ശേഷം മേശകളും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കണം
13. ഡിസ്പോസിബിൾ മെനു കാർഡ് ഉപയോഗിക്കുക. അല്ലെങ്കിൽ ഓരോ ഉപയോഗത്തിനും ശേഷം മെനു കാർഡ് അണുവിമുക്തമാക്കുക
14. ഏറ്റവും ഉയർന്ന താപനില ക്രമീകരണത്തിൽ ഡിഷ് വാഷറുകൾ ഉപയോഗിക്കണം. ഡിഷ് വാഷറുകൾ ഇല്ലെങ്കിൽ ഡിസ്പോസിബിൾ പ്ലേറ്റുകളും കപ്പുകളും മാത്രം ഉപയോഗിക്കുക
15. ഇലക്ട്രോണിക്, കോൺടാക്ട്ലെസ് പേമെൻറുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം.
1. കോവിഡ് വാക്സിൻ എടുത്തവർ/രോഗമുക്തി നേടിയവർക്ക് പ്രവേശനം
2. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിൻ എടുത്തവർ/രോഗമുക്തി നേടിയവർക്ക് ഒപ്പം പ്രവേശനം
3. മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിൻറ്മെൻറ് ഉണ്ടെങ്കിൽ സലൂണിലേക്ക് പോകാം. അപ്പോയിൻറ്മെൻറ് ഇല്ലെങ്കിൽ ജീവനക്കാർ ലഭ്യമാണെമങ്കിൽ മാത്രം പ്രവേശനം
4. ഓരോ ഉപയോഗത്തിനും ശേഷം തൊഴിലിടം അണുവിമുക്തമാക്കണം
5. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താപനില പരിശോധിച്ച് വേണം അകത്ത് പ്രവേശിപ്പിക്കാൻ.
6. കസേരകൾക്ക് രണ്ട് മീറ്റർ അകലത്തിലായിരിക്കണം
7. സലൂണിനുള്ളിലെ കാത്തിരിപ്പ് സ്ഥലങ്ങൾ അടച്ചിരിക്കണം. മാസികകളും സീറ്റുകളും നീക്കംചെയ്യണം. ഉപഭോക്താവ് നേരത്തെ എത്തിയാൽ, സലൂണിന് പുറത്ത് അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ കാത്തിരിക്കണം.
8. ജീവനക്കാർ എല്ലായ്പ്പോഴും ഫേസ് മാസ്ക് ധരിക്കണം. കൈയുറകൾ ആവശ്യമായ സേവനങ്ങൾക്ക് നടത്തുമ്പോൾ അവ ധരിക്കണം
9. മുടി വെട്ടുക, ഹെയർ ഡൈ, മേക്കപ്പ്, ഫേഷ്യൽ തുടങ്ങിയ സേവനങ്ങൾ നൽകുേമ്പാൾ ഒറ്റത്തവണ ഉപയോഗിക്കുന്ന ഏപ്രണുകൾ ഉപയോഗിക്കണം
10. ഗാർഹിക സേവനങ്ങൾ നൽകാൻ സലൂണുകൾക്ക് അനുമതിയില്ല
1. പ്രവേശനം ആകെ സീറ്റുകളുടെ 50 ശതമാനം മാത്രം
2. കോവിഡ് വാക്സിൻ എടുത്തവർക്കും രോഗമുക്തി നേടിയവർക്കും മാത്രം പ്രവേശനം
3.12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാക്സിൻ എടുക്കുകയോ രോഗമുക്തി നേടുകയോ ചെയ്ത ആൾക്കൊപ്പമായിരിക്കണം
4. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താപനില പരിശോധിച്ച് വേണം അകത്ത് പ്രവേശിപ്പിക്കാൻ. 37.5 സെൽഷ്യസോ അതിൽ കൂടുതലോ താപനിലയുള്ളവരെയും കോവിഡ് ലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കരുത്
5. എല്ലാവരും മാസ്ക് ധരിക്കണം
6. ഒാരോ ഗ്രൂപ്പിനുമിടയിൽ രണ്ട് സീറ്റുകൾ ഒഴിച്ചിടണം
7. സാമൂഹിക അകലം ഉറപ്പാക്കാൻ ഓരോ സ്ക്രീനിങ് റൂമിലും പരിശോധകൻ വേണം
8.. വ്യക്തി ശുചിത്വ ഇനങ്ങളായ സോപ്പ്, കുറഞ്ഞത് 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ, ടിഷ്യു പേപ്പർ, മാലിന്യ ശേഖരണ പാത്രങ്ങൾ എന്നിവ ലഭ്യമാക്കണം
9.. ഓൺലൈനിലൂടെയും കോൺടാക്റ്റ്ലസ് രീതിയിലും പണമടക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം
10. പ്രതിരോധ കുത്തിവെപ്പ് നടത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണം
11. കാത്തിരിപ്പ് മേഖലയിൽ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ അടയാളമിടണം (പ്രവേശന കവാടങ്ങൾ, ടിക്കറ്റ് വിൽപന പോയൻറുകൾ, വിശ്രമമുറികൾ മുതലായവ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.