മനാമ: രണ്ട് തരം മരുന്നുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച ്ച്.ആര്‍.എ) അറിയിച്ചു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് Cefuzime 500mg, Profinal എന്നീ ഗുളികകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്്. ഇത് സംബന്ധിച്ച് ഗുളിക നിര്‍മാണ കമ്പനിയായ ജുള്‍ഫാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും മരുന്ന് വിൽപന ഒഴിവാക്കാൻ അധികൃതര്‍ കർശന നിര്‍ദേശം നല്‍കിയിട്ടുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.