മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായി. മാവേലിക്കര തഴക്കര കുന്നുംപുറത്ത് വീട്ടിൽ വർഗീസ് ഫിലിപ്പ് (കൊച്ചുപാപ്പി,57) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് ഇദ്ദേഹം രണ്ട് വർഷമായി വിശ്രമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം അസുഖം ഉണ്ടായതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ അന്നമ്മ ജോൺ. (സൽമാനിയ ആശുപത്രി ബഹ്റൈൻ). മക്കൾ: ജിബിൻ , ജസ്റ്റിൻ. മൃതദേഹം ഇന്ന് നാട്ടിൽകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.