മൈമൂന
Posted On
date_range Updated On
date_range ഉംറ കഴിഞ്ഞു മടങ്ങവെ മരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കയച്ചു
മനാമ: ഉംറ കഴിഞ്ഞുമടങ്ങവെ ബഹ്റൈൻ എയർപോർട്ടിൽ വെച്ച് മരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം വ്യാഴാഴ്ച ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്കയച്ചു. കോട്ടയം വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പിൽ പറമ്പിൽ മൈമൂനയാണ് (66) മരിച്ചത്.
ഭർത്താവ്: സലിം. മക്കൾ: നിഷാദ്, ഷാമില. ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 6.30ന് മണകുന്നം മുല്ലക്കേരിൽ മഹൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.