ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ മദ്​റസ മാതൃസമിതി രൂപവത്കരിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം റിഫ മദ്​റസ മാതൃസമിതി രൂപവത്കരിച്ചു. വെസ്റ്റ് റിഫയിലെ ദിശ സ​​െൻറര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മാതൃ സംഗമത്തില്‍ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ധാര്‍മിക വിദ്യാഭ്യാസം വഴി കുട്ടികളെ സാമൂഹിക ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാനാണ് ദാറുല്‍ ഈമാന്‍ മദ്​റസകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രഹ് ന ആദില്‍ (പ്രസിഡൻറ്​), നസീല ശഫീഖ് (സെക്രട്ടറി) ശരീഫ സുബൈര്‍, റസ് ല ആദില്‍, ശിബ് ന ഹാശിം എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. മദ്രസ അധ്യാപിക ശൈമില നൗഫല്‍ ഒന്നാം ക്ളാസിലെ പുതിയ പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന രീതിയെ കുറിച്ച് വിശദീകരിച്ചു. റിഫ കാമ്പസ് ഇന്‍ചാര്‍ജ് പി .എം അഷ് റഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്‍റ് മുഹമ്മദ് അബ്ദുല്‍ ആദില്‍ ആശംസ നേര്‍ന്നു. ലുലു അബ്ദുല്‍ ഹഖ് സ്വാഗതം ആശംസിക്കുകയും കാമ്പസ് അഡ്​മജനിസ്ട്രേറ്റര്‍ സക്കീര്‍ ഹുസൈന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നിമ ഖമറുദ്ദീന്‍ ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു.

Tags:    
News Summary - Darul eman Kerala, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.