സംസ്കാര തൃശൂർ നടത്തിയ കുടുംബ സംഗമത്തിൽനിന്ന്
മനാമ: സംസ്കാര തൃശൂർ കുടുംബസംഗമം നടത്തി. പ്രസിഡന്റ് എം.ആർ. സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കാര കുടുംബാംഗങ്ങൾ അന്താക്ഷരിയും ഗെയിംസും ഉൾപ്പെടെ വിവിധ കലാപരിപാടികൾ നടത്തി.
പ്രവാസികൾക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടാകേണ്ടതിനെക്കുറിച്ചും മെഡിക്കൽ ഇൻഷുറൻസ് ചേർന്നാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും മുൻ പ്രസിഡന്റ് സുനിൽ ഓടാട്ട് സംസാരിച്ചു. കൺവീനിർ ഗോപകുമാർ അംഗങ്ങളുടെ ഒത്തൊരുമയെക്കുറിച്ചും മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
അടുത്ത് ജന്മദിനവും വിവാഹ വാർഷികവും ആഘോഷിച്ചവർക്ക് വേണ്ടി കേക്ക് കട്ടിങ്ങും നടത്തി. റഷീദ് വെള്ളാങ്ങല്ലൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.