??????????? ??????????????? ??????????? ?????? ?????????????? ?????? ???????????????????? ????????? ????????? ????? ???? ?????????? ???????????????? ???????????????

കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി 

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനും യു.എസ്​. നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. 
അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന കൂടിക്കാഴ്​ചയിൽ മേഖലയുടെ സമാധാനവും വിഷയമാകും. 
വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ, തൊഴില്‍^സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, വാണിജ്യ^വ്യവസായ^ടൂറിസം മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടര്‍ ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ഖലീഫ, യു.എസിലെ ബഹ്‌റൈന്‍ അംബാസഡര്‍ ശൈഖ് അബ്​ദുല്ല ബിന്‍ റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ഖലീഫ, ഇക്കണോമിക് ഡവലപ്‌മ​െൻറ്​ ഫോറം ചീഫ് എക്‌സിക്യൂട്ടിവ് ഖാലിദ് അല്‍റുമൈഹി, കിരീടാവകാശിയുടെ റോയല്‍ കോര്‍ട്ട് മാധ്യമ ഉപദേഷ്​ടാവ് ഇൗസ ബിന്‍ അബ്​ദുറഹ്മാന്‍ അല്‍ഹമ്മാദി, പ്രൊട്ടോകോള്‍ ഓഫിസ് ഡയറക്ടര്‍ ഇസാം ബിന്‍ അബ്​ദുല്‍ അസീസ് അല്‍ജാസിം, എല്‍.എം. ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍അബ്‌സി എന്നിവരും ഉയര്‍ന്ന സൈനിക ഉദ്യോഗസ്​ഥരും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
Tags:    
News Summary - crown's american visit starts-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.