മനാമ: ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങളുമായി പോയ ഇന്ത്യക്കാരനെ കവർച്ച ചെയ്ത കേസിൽ നാല് പാക് പൗരൻമാർക്ക് അഞ്ചുവർഷം വീതം ജയിൽ ശിക്ഷ. ഹൈ ക്രിമിനൽ കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മാർച്ച് 28ന് 59 വയസുള്ള വ്യാപാരി മകൾക്ക് വേണ്ടി ആഭരണങ്ങൾ വാങ്ങി വരുേമ്പാഴായിരുന്നു സംഭവം. അക്രമികൾ ഇയാളിൽ നിന്ന് 2,000 ദിനാർ വിലയുള്ള ആഭരണവും പഴ്സും കവരുകയായിരുന്നു.
ആക്രമണത്തിെൻറ ദൃശ്യം സി. സി.ടി.വിയിൽ പതിഞ്ഞതാണ് പ്രതികളെ എളുപ്പം പിടികൂടാൻ സഹായകമായത്. പ്രതികൾ കുറ്റം സമ്മതിച്ചു.
മർദനമേറ്റ ഇരയെ അതുവഴി പോയ ആളാണ് ആശുപത്രിയിലെത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.