മനാമ: വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ സ്വദേശി പൗരൻ അറസ്റ്റിൽ. ബർബാറയിലെ സ്വന്തം താമസയിടത്തിൽ നിരവധി കഞ്ചാവ് ചെടികൾ വളർത്തിയതിന് 31കാരനാണ് അറസ്റ്റിലായതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ^ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ കേണൽ അബ്ദുൽ അസീസ് ആൽ റുമൈഹി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
കഞ്ചാവ് കൃഷിക്കും മയക്കുമരുന്ന് നിർമാണത്തിനും ഉപയോഗിക്കുന്ന ആയുധങ്ങളും വൻ തുകയും ഇദ്ദേഹത്തിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കഞ്ചാവ് കൃഷിക്ക് നിലം പാകപ്പെടുത്തുന്നതിനിടെയാണ് പ്രതിയെ ലഹരിവിരുദ്ധ പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാ വിധ തെളിവുകളും കണ്ടുകെട്ടിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കേണൽ അബ്ദുൽ അസീസ് ആൽ റുമൈഹി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.