മനാമ: കടകളുടെ വാതിൽ തകർത്ത് കവർച്ച നടത്തിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായി കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
ടൂബ്ലിയിലെ വിവിധ ഷോപ്പുകളുടെ വാതിൽ തകർത്താണ് കവർച്ച നടത്തിയത്. ഇതിനെ തുടർന്ന് ഷോപ്പുടമകളിൽ നിന്നും ലഭിച്ച പരാതിയനുസരിച്ച് അന്വേഷണം നടത്തുകയും പ്രതി പിടിയിലാവുകയും ചെയ്തു. നിയമ നടപടികൾക്കായി ഇയാളെ റിമാന്‍റ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.