മനാമ: ബഹ്റൈനിൽ കോവിഡ് -19 വാക്സിൻ ചൊവ്വാഴ്ച മുതൽ ഉപയോഗിക്കാൻ അനുമതി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകുന്നത്. ആരോഗ്യ മന്ത്രി ഫാഇഖ ബിത് സഇൗദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിെൻറ ഭാഗാമായാണ് അനുമതി നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിൻ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യു.എ.ഇ അറിയിച്ചിരുന്നു. കോവിഡ് -19 വാക്സിെൻറ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണം ബഹ്റൈനിൽ തുടരുകയാണ്. 7700 സന്നദ്ധ പ്രവർത്തകരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. നേരത്തെ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.