കോവിഡ്​: പാലക്കാട്​ സ്വദേശി ബഹ്​റൈനിൽ മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട്​ ഒറ്റപ്പാലം പാലശ്ശേരി സ്വദേശി ജയദേവൻ (53) ആണ്​ മരിച്ചത്​. ഇതോടെ ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.

നാഷണൽ പ്രൊഫൈൽ ഫാക്​ടറിയിൽ പ്രൊഡക്​ഷൻ സൂപ്പർവൈസറായിരുന്നു ജയദേവൻ. 15 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം പാക്​ട്​ ബഹ്​റൈൻ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ജ്യോതി ലക്ഷ്​മി. മക്കൾ: ജിഷ്​ണ, ജ്യോത്​സന.

നിലവിൽ 2871 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 39 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ സ്​ഥിതി തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.