മനാമ: സ്ത്രീയെ തടവിലാക്കി പെൺവാണിഭത്തിന് ഉപയോഗിച്ച കേസിൽ ഇടനിലക്കാരായ രണ്ട് ബംഗ്ലാദേശികൾക്ക് അഞ്ചുവർഷം ശിക്ഷ വിധിച്ചു. ഇെന്താനേഷ്യക്കാരിയെ മികച്ച തൊഴിൽ വാഗ്ധാനം നൽകി നിലവിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്ത്കൊണ്ടുവരികയായിരുന്നുവെന്ന് പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മാർച്ച് അവസാനമായിരുന്നു സംഭവം.
ഇവർ യുവതിയെ അപ്പാർട്ട്മെൻറിൽ അടച്ചിട്ട് പെൺവാണിഭം നടത്തുകയായിരുന്നു.ഒരു ദിവസം 13 ഒാളം പേരിൽനിന്നുവരെ പ്രതികൾ പണം ഇൗടാക്കി സ്ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിന്നു. ഇതിനിടെ അടുത്ത അപ്പാർട്ട്മെൻറിൽ വന്ന ഒരാളോട് സഹായം അഭ്യർഥിച്ച യുവതി തെൻറ ദയനീയ അവസ്ഥ അറിയിച്ചതാണ് രക്ഷപ്പെടാനുള്ള നിമിത്തമായത്. ഇയാൾ അറിയിച്ച പ്രകാരം എത്തിചേർന്ന പോലീസ് തന്ത്രപൂർവം യുവതിയെ രക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. നാലുപേരാണ് അന്ന് അറസ്റ്റിലായത്. പ്രതികളിൽ രണ്ടുപേർക്ക് മൂന്ന് വർഷം തടവും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.