കനോലി നിലമ്പൂർ കൂട്ടായ്മ ഓണാഘോഷത്തിൽനിന്ന്
മനാമ: ജീവകാരുണ്യ കലാ കായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായി.
തുടർന്ന് ചിൽഡ്രൻസ് വിങ്ന്റെ സ്ഥാനാരോഹണ ചടങ്ങും നടത്തി. ട്രഷറർ അനീസ് ബാബു, ലേഡീസ് വിങ് പ്രസിഡന്റ് രേഷ്മ സുബിൻ ദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രഷറർ ജസ്‌ന അലി എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ഫാദിൽ അലി, സെക്രട്ടറി ആയിഷ സെബാ, ട്രഷറർ കാശിനാഥ് എന്നിവർ ശിശുദിനാശംസകളും നേർന്നു.
ചിൽഡ്രൻസ് വിങ് അംഗങ്ങൾ
മുൻ ഭാരവാഹികളും നിലവിലെ അഡ്വൈസറി ബോർഡ് മെംബർമാരായ സലാം മമ്പാട്ടുമൂല, രാജേഷ് വി.കെ, ഷിബിൻ തോമസ്, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ.പി, ജംഷിദ് വളപ്പൻ എന്നിവരേയും കനോലിയുടെ വിവിധ പ്രവർത്തനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ലാലു ചെറുവോട്, ആഷിഫ് വടപുറം, റസാഖ് കരുളായി, വിജേഷ് ഉണ്ണിരാജൻ, സാജിദ് കരുളായി, അരുൺ കൃഷ്ണ, ജുമി മുജി, ഷിംന കല്ലടി, മെഹ്ജബിൻ സലീജ്, നീതു രജീഷ്, മുബീന മൻഷീർ, ഫർസാന നജീബ്, വൈഷ്ണവി ശരത്, ഷാമിയ സാജിദ്, ഷഫ യാഷിഖ് എന്നിവരേയും മൊമന്റോ നൽകി ആദരിച്ചു.
ഭാരവാഹികളായ അദീബ് ഷരീഫ്, റമീസ് കാളികാവ്, ബഷീർ വടപുറം, അദീബ് ചെറുനാലകത്ത്, സുബിൻ മുത്തേടം, നജീബ് കരുവാരകുണ്ട്, റഫീഖ് അകമ്പാടം, ഉമ്മർ സി.കെ, ലേഡീസ് വിങ് ഭാരവാഹികളായ ജംഷിത കരിപ്പായി, അമ്പിളി രാജേഷ്, റജീന ഇബ്രാഹീം, മുഹ്സിന കെ സി, മിൻസിയ ആസിഫ്, ദിവ്യ ദാസ് എന്നിവർ നേതൃത്വം നൽകി. എന്റർടൈൻമെന്റ് സെക്രട്ടറിമാരായ വിജേഷ് ഉണ്ണിരാജൻ, ജുമിമുജി പ്രോഗ്രാം കോഓഡിനേറ്റർമാരായി. രാജേഷ് പെരുംങ്കുഴി, ഷിംന കല്ലടി എന്നിവർ പ്രോഗ്രാം അവതാരകരായി.
സാമൂഹിക സംഘടന നേതാക്കളായ ബോബൻ ഇടിക്കുള, മോനി ഒടികണ്ടത്തിൽ, ഗഫൂർ കൈപ്പമംഗലം, ഇ വി രാജീവൻ, സയിദ് ഹനീഫ്, അനസ് റഹീം, റംഷാദ് അയിലക്കാട്, മൻഷീർ കൊണ്ടോട്ടി, നിസാർ കുന്നംകുളത്തിങ്ങൽ, കാസിം പാടത്തകയ്യിൽ, ജേക്കബ് തേക്കുതോട്, സുനിൽ ബാബു, സൽമാനുൽ ഫാരിസ്, ഗോപാലൻ വി.സി, ഷറഫ് അലി കുഞ്ഞി, ദീപക് തണൽ, ബാബു കണിയാംപറമ്പിൽ, റസാഖ് പൊന്നാനി, സക്കറിയ ചുള്ളിക്കൽ, ഷമീർ പൊന്നാനി, മൊയ്‌ദീൻ കുട്ടി, മനോജ് പിലിക്കോട്, ദീപു എം.കെ, ബഷീർ വളാഞ്ചേരി, മൊയ്‌ദീൻകുട്ടി കരിപ്പായി, ജംഷീർ തണ്ടുപാറക്കൽ, റോഷൻ കരുവാരക്കുണ്ട്, ഫസലുൽറഹ്മാൻ, റമീസ് തിരൂർ, ഷെറീൻ ഷൌക്കത്ത്, അഞ്ചു സന്തോഷ്, ബാഹിറ അനസ്, രജനി, മസ്ബൂബ എന്നിവർ സന്നിഹിതരായി. കനോലി ആർട്സ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും നേതൃത്വത്തിൽ കൈകൊട്ടി കളി, ഒപ്പന, നൃത്തം, ഗാനമേളയും വിശ്വകലാ സാംസ്കാരിക വേദിയുടെ തെയ്യം ഫ്യൂഷൻ ഡാൻസ്, പയ്യന്നൂർ ബോയ്സ് സിനിമാറ്റിക് ഡാൻസും അരങ്ങേറി. ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും ജനറൽ കൺവീനർ സാജിദ് കരുളായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.