കനോലി കൂട്ടായ്മ സലാം മമ്പാട്ടുമൂലയെ ആദരിക്കുന്നു
മനാമ: കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ, ചോക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കനോലി സ്ഥാപക പ്രസിഡന്റുകൂടിയായ സലാം മമ്പാട്ടുമൂലയെ ആദരിച്ചു. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് സാജിദ് കരുളായി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ് അയനിക്കോട്, മൊയ്‌ദീൻകുട്ടി കരിപ്പായി, ലേഡീസ് വിങ് ഭാരവാഹികളായ ജംഷിത കരിപ്പായി, ഷാമിയ സാജിദ്, സുഹറ മൊയ്‌ദീൻകുട്ടി, ഷിഫ സി.പി, മിൻസിയ ആസിഫ്, നാഫിയ അൻവർ, റുബീന, ചിൽഡ്രൻസ് വിങ് മെമ്പേഴ്സും ചടങ്ങിൽ സന്നിഹിതരായി. സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.