കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഷാഫി പറമ്പിലിന് നിവേദനം നൽകുന്നു
മനാമ: പാതിവഴിയിൽ നിലച്ചുപോയ മാഹി കനാൽ പണി പൂർത്തിയാക്കാൻ ത്വരിതഗതിയിലുള്ള നടപടികളുണ്ടാവണമെന്നും പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഖാസിം കോട്ടപ്പള്ളി, ജന. സെക്രട്ടറി പി.എം.എ ഹമീദ് അരൂർ, ഭാരവാഹികളായ സഹീർ വില്ല്യാപ്പള്ളി, ജമാൽ കല്ലുംപുറം, സാജിദ് അരൂർ, നിസാർ ആയഞ്ചേരി എന്നിവർ ചേർന്ന് വടകര പാർലമെന്റംഗം ഷാഫി പറമ്പിലിന് നിവേദനം നൽകി. പണി പുരോഗമിക്കുന്ന നാഷനൽ ഹൈവേയുടെ ആവശ്യാർഥം യാതൊരു നിയന്ത്രണവുമില്ലാതെ മാഹി കനാലിന്റെ ഇരുവശത്തു നിന്നുമായി മണ്ണ് നീക്കം ചെയ്യുന്നതിൽ പരിസരവാസികൾക്കുള്ള ആശങ്ക ഷാഫിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആശങ്ക നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.