വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​ സ​മാ​പി​ച്ചു

മ​നാ​മ: വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്​​നെ​സു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ദ്​​ലി​യ അ​ല്‍ഹി​ലാ​ല്‍ ഹോ​സ്​​പി​റ്റ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സ​മാ​പി​ച്ചു. 16 ദി​വ​സ​മാ​ണ്​ ക്യാ​മ്പ്​ നീ​ണ്ടു​നി​ന്ന​ത്.

സ​മാ​പ​ന ച​ട​ങ്ങി​ൽ വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ്​ പ്ര​സി​ഡ​ൻ​റ്​ എ​ഫ്. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ​േഗ്ലാ​ബ​ല്‍ അം​ബാ​സ​ഡ​റാ​യ സോ​മ​ന്‍ ബേ​ബി, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ഒ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ന്‍ ബി​നു കു​ന്ന​ന്താ​നം, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ കെ.​ടി. സ​ലീം, ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്​​നെ​സ്​ സാ​ര​ഥി സെ​യ്​​ദ്​ ഹ​നീ​ഫ്, അ​ല്‍ ഹി​ലാ​ല്‍ ഹോ​സ്​​പി​റ്റ​ല്‍ പ്ര​തി​നി​ധി ലി​ജോ​യ്, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ട്ര​ഷ​റ​ര്‍ മോ​നി ഒ​ടി​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ സിം​ല ജാ​സിം, സ​ന്ധ്യ രാ​ജേ​ഷ്, ദീ​പ ദി​ലീ​ഫ്, സ​ജ്​​ന ഷ​ഫീ​ക്ക്, സോ​നി​യ വി​നു, സു​നു, സു​ജ മോ​നി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ജ​സ്​​റ്റി​ന്‍ ഡേ​വി​സ് നി​യ​ന്ത്രി​ച്ചു. വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ സ്വാ​ഗ​ത​വും ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.