മനാമ: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിെൻറ പേരില്‍ രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയങ്ങളുടെയും പൊതുമേഖലയുടെയും പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യായാമ മുറ പരിശീലിപ്പിച്ചതിന് ഒരാള്‍ക്ക് ഒരു വര്‍ഷം തടവും 3,000 ദീനാർ പിഴയും ലോവര്‍ ക്രിമിനല്‍ കോടതി വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. സ്പോർട്സ് സ്ഥാപന ഡയറക്ടര്‍ക്ക് 3,000 ദീനാര്‍ പിഴ വിധിച്ചു.
സ്പോർട്സ് ഹാളുകളുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. ഇവിടെ പരിശീലനത്തിനെത്തിയവർ മാസ്ക് ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. വ്യായാമ പരിശീലനം നല്‍കിയിരുന്നത് ഒരു ഡോക്ടറായിരുന്നു. കോവിഡ് ബാധിച്ച ഇദ്ദേഹത്തോട് സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടപ്പോള്‍ വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ഇദ്ദേഹമാണ് വ്യായാമ പരിശീലനം നല്‍കിയതെന്ന് കണ്ടെത്തി. പരിശീലനത്തിൽ പെങ്കടുത്ത 24 പേര്‍ക്ക് കോവിഡ് ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.