മനാമ: സിറിയയിലെ മാനുഷിക-സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കിടെ യൂറോപ്യൻ യൂനിയെൻറ നേതൃത്വത്തിൽ സിറിയൻ വിഷയത്തിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയൻ ജനതയുടെ ആശയും അഭിലാഷവും പരിഗണിച്ചുള്ള തീരുമാനങ്ങളാണ് വേണ്ടത്. സിറിയൻ െഎക്യം സംരക്ഷിക്കപ്പെടണം. പ്രതിസന്ധി മുതലെടുക്കാനുള്ള സാമ്രാജ്യത്വ മോഹികൾക്കെതിരെ ജാഗ്രത പാലിക്കണം. സിറിയൻ വിഷയം സംബന്ധിച്ച് നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തമായി സിറിയൻ പ്രശ്നം മാറിയതായും അദ്ദേഹം പറഞ്ഞു.സിറിയൻ ജനതക്ക് ബഹ്റൈൻ റോയൽ ചാരിറ്റി ഒാർഗനൈസേഷൻ വഴി സഹായങ്ങളെത്തിക്കുന്നുണ്ട്. അത് തുടരും.സിറിയൻ അഭയാർഥികളെ സ്വീകരിക്കുകയും അവർക്ക് സേവനങ്ങൾ നൽകുകയും ചെയ്യുന്ന രാഷ്ട്രങ്ങളുടെ നടപടി പ്രശംസനീയമാണ്. സിറിയൻ ജനതയുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.