കണ്ണൂർ സർഗവേദി സംഘടിപ്പിച്ച ക്രിസ്മസ്, നവവത്സര ആഘോഷത്തിൽനിന്ന്
മനാമ: കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ കലവറ പാർട്ടി ഹാളിൽവെച്ച് വിവിധ കലാപരിപാടികളോടെ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി. ചടങ്ങിൽ ഇ.വി. രാജീവൻ, സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ, അജിത് കണ്ണൂർ, രഞ്ജിത്ത് സി.വി, ബിജിത്ത്, ഉണ്ണികൃഷ്ണൻ, ഹേമന്ത് രത്നം, രത്നകുമാർ, ശ്രീകുമാർ, റോഷി, സന്തോഷ്, ഷൈജു, പവിത്രൻ, മുരളി, വിജയൻ, ഹരി എന്നിവർ നേതൃത്വം നൽകി. ശുഭ അജിത്തിന്റെ ശിക്ഷണത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ജ്വാല മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടികളിലും സർഗവേദി അംഗങ്ങൾ അവതരിപ്പിച്ച പ്രത്യേക പരിപാടികളിലും 200ഓളം അംഗങ്ങൾ പങ്കെടുത്തു. മനോജ് പീലിക്കോട് അവതാരകനായ പരിപാടിയിൽ ബിജിത്ത് സ്വാഗതവും രഞ്ജിത്ത് സി.വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.