സൗദിയിൽനിന്നുള്ള ഇറച്ചിക്കോഴി ഇറക്കുമതി നിരോധിച്ചു

മനാമ: പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ സൗദി അറബ്യേയിൽ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതി ബഹ്​റൈനിൽ നിരോധിച്ചു.   രോഗം രാജ്യത്ത്​  തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും  ഏറ്റെടുത്തതായി ആരോഗ്യ മന്ത്രാലയത്തിലെയും , മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തി​​െൻറ വക്താക്കളും സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ച പക്ഷിപ്പനി റിപ്പോർട്ടിനെത്തുടർന്ന് സൗദി അറേബ്യയിൽ നിന്നും കോഴിവളർത്തൽ രാജ്യങ്ങളിൽ രാജ്യം നിരോധിച്ചിരുന്നു.എച്ച്​ 5 എൻ 8 വൈറസ്​ സൗദിയിലെ പ്ര​േദശിക മാർക്കറ്റിൽ മുൻ വാരമാണ്​ ​കണ്ടെത്തിയത്​. ബഹ്​റൈനിൽ ഇതുവരെയും ഇൗ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും ​േരാഗം പക്ഷികളെ സംബന്​ധിച്ച്​ പകർച്ചവ്യാധിയാണന്നും എന്നാൽ മനുഷ്യരിൽ ഇത്​ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. 

Tags:    
News Summary - chicken-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.