മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ചാരിറ്റി കമ്മിറ്റിയുടെ ക ീഴില്‍ റമദാന് സഹായ കൂപ്പണ്‍ വിതരണത്തിന് തുടക്കമായി.
കുറഞ്ഞ വരുമാനക്കാരായ കു ടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണ്‍ ആണ് ഇത്തരത്തില്‍ വിതരണം നടത്തുന്നത്. വിവിധ ചാരിറ്റി സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവ വഴിയായിരിക്കും കൂപ്പണുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കുക. എല്ലാ വര്‍ഷവും റമദാനില്‍ പ്രധാനമന്ത്രിയുടെ വക സഹായം ഇത്തരത്തില്‍ നല്‍കുന്നുണ്ട്.
ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന പ്രധാനമന്ത്രിയുടെ സ്നേഹവായ്പിന് സുന്നി വഖഫ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി നന്ദി പ്രകാശിപ്പിച്ചു. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും റമദാനില്‍ കൂടുതല്‍ സന്തോഷവും സുഭിക്ഷതയും കൈവരിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.