ചാണ്ടി ഉമ്മൻ എം.എൽ.എ
Posted On
date_range Updated On
date_range ചാണ്ടി ഉമ്മൻ എം.എൽ.എ ഇന്ന് ബഹ്റൈനിൽ
മനാമ: പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ രണ്ട് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിന് ഇന്ന് ബഹ്റൈനിലെത്തും. ഇന്ന് വൈകീട്ട് ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളുടെ കുടുംബസംഗമത്തിലും, നാളെ വൈകീട്ട് ഒ.ഐ.സി.സി ഓഫിസിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആളുകളെയും, കോട്ടയം ജില്ല ഒ.ഐ.സി.സി പ്രവർത്തകരുമായും കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നടത്തുന്ന പ്രോഗ്രാമിലും എം.എൽ.എ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.