മനാമ: ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സി.എച്ച്. സെൻററിെൻറ പ്രവർത്തനങ്ങൾക്ക് താങ്ങാവാൻ നാട്ടിലും മറു നാട്ടിലും വർഷാ വർഷങ്ങളിൽ റമദാൻ മാസം രണ്ടാമത്തെ വെള്ളിയാഴ്ച നടത്തുന്ന ‘ഏകദിന കളക്ഷൻ’ വിജയിപ്പിക്കാൻ ബഹ്‌റൈനിലെ പ്രവാസി സുഹൃത്തുക്കളോട് ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു
ചാപ്റ്റർ പ്രസിഡൻറ് കുട്ടൂസ മുണ്ടേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.സി.സി പ്രസിഡൻറ് എസ്.വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ സംസാരിച്ചു സൗജന്യ ഡയാലിസിസ്, സൗജന്യ ഭക്ഷണം, സൗജന്യ മരുന്ന്, വളണ്ടിയർ സേവനം, ലാബ് ടെസ്റ്റ്, സി ടി സ്കാൻ, ആംബുലൻസ് സേവനം, ഇഫ്താർ, അത്താഴം, പെരുന്നാൾ ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന സെൻററിനെ സഹായിക്കണമെന്നുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ പ്രവർത്തകർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
സി. എച്ച് സെൻറർ ബ്രോഷർ പ്രകാശനം കുട്ടൂസ മുണ്ടേരി അസൈനാർ കളത്തിങ്ങലിനു നൽകി നിർവഹിച്ചു. വിവിധ ഏരിയകൾ കേന്ദ്രീകരിച്ചു ഏരിയ കെ.എം.സി.സി യുമായി സഹകരിച്ചു മെയ് 25 ന് നടക്കുന്ന സി.എച്ച്.സെൻറർ ദിനം വിജയിപ്പിക്കുന്നതിന് ഭാരവാഹികളെ നിരീക്ഷകരായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.