മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ എയർകണ്ടീഷനിങ് സംവിധാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് മാർക്കറ്റ് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശാനുസരണം സെൻട്രൽ മാർക്കറ്റിൽ നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ കാപിറ്റൽ ജനറൽ സെക്രേട്ടറിയറ്റ് (മുനിസിപ്പാലിറ്റി) ജനറൽ ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ മന്ത്രിയോട് വിശദീകരിച്ചു.
സെൻട്രൽ മാർക്കറ്റിലെ വികസനത്തിനായി 770,000 ദിനാർ ചെലവുവരുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ഇവിടുത്തെ പരമ്പാരഗത ബൾബുകളും മറ്റും മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കും. മാർക്കറ്റിലെ ശീതീകരണ പദ്ധതി രണ്ടുഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യം റീെട്ടയ്ൽ, പ്രാദേശിക ഉൽപന്ന മാർക്കറ്റിലെ ശീതീകരണം നടപ്പാക്കും. ഇത് ഇൗ മാസം പകുതിയോടെ പ്രവർത്തിച്ച് തുടങ്ങും. ഇതിന് 320,000 ദിനാർ ചെലവ് വരുമെന്നാണ് കണക്ക്. രണ്ടാം ഘട്ടത്തിൽ ഹോൾസെയിൽ മാർക്കറ്റ് ഉൾപ്പെടുത്തും. 7,000 സ്ക്വയർ മീറ്റർ വീതമാണ് രണ്ടു ഭാഗങ്ങളുടെയും വിസ്തീർണം.
മനാമ സെൻട്രൽ മാർക്കറ്റിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ എയർകണ്ടീഷൻ ചെയ്യുകയെന്നത് മാർക്കറ്റിലെ കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും ദീർഘനാളത്തെ ആവശ്യമാണ്. ചൂടുകൂടുന്നതോടെ മാർക്കറ്റിലെ പഴം, പച്ചക്കറി കച്ചവടക്കാർ കടുത്ത ദുരിതത്തിലാവാറാണ് പതിവ്.വലിയ വിലയുള്ള ഉൽപന്നങ്ങൾ പെെട്ടന്ന് കേടാകും. ഇതുമൂലം പലർക്കും നഷ്ടം സംഭവിക്കാറുണ്ട്. മാർക്കറ്റിനുള്ളിൽ ചൂടേറുന്നതിനാൽ ഉപഭോക്താക്കളുടെ എണ്ണവും കുറയാറുണ്ട്. എ.സി വരുന്നതോടെ ഇൗ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.