മനാമ: കോവിഡ്-19മായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു. സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സന്നദ്ധത മാതൃകപരമാണെന്നും കഴിഞ്ഞ ദിവസം കോവിഡ് സാന്ത്വന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഫീനാ ഖൈര്‍ പദ്ധതി നടത്തിപ്പില്‍ ഫ്രൻഡ്സ് അസോസിയേഷനെ പങ്കാളിയാക്കിയതെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ നാലാംഘട്ട ഭക്ഷണകിറ്റുകള്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെൻറ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയില്‍നിന്നും ഫ്രൻഡ്സ് മനാമ ഏരിയ എക്സിക്യൂട്ടിവ് അംഗം കെ.പി. സമീര്‍ ഏറ്റുവാങ്ങി. ഫസ്റ്റ് ലഫ്റ്റനൻറ് ഫഹദ് അല്‍ അലവി, ഫ്രൻഡ്സ് എക്സിക്യൂട്ടിവ് അംഗം അബ്ദുല്‍ ഹഖ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.